Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farah Khan

ശ്രീ​ക​ർ പ്ര​സാ​ദി​നും ഫ​റാ ഖാ​നു​മ​ട​ക്കം ഓ​സ്ക​ർ അ​ക്കാ​ദ​മി​യി​ൽ അം​ഗ​മാ​കാ​ൻ ക്ഷ​ണം

ഓ​സ്ക​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന അ​ക്കാ​ദ​മി ഓ​ഫ് മോ​ഷ​ൻ പി​ക്ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​കാ​ൻ പ്ര​ശ​സ്ത എ​ഡി​റ്റ​ർ ശ്രീ​ക​ർ പ്ര​സാ​ദി​ന് ക്ഷ​ണം. ഓ​സ്ക​ർ അ​ക്കാ​ദ​മി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

സം​വി​ധാ​യ​ക​ൻ വി​ശാ​ൽ ഭ​ര​ദ്വാ​ജ്, ഫ​റാ ഖാ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ ഏ​ക ല​ഖാ​നി, ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം മേ​ക്ക​ര്‍ ശാ​ലി​നി ക​ണ്ടാ​യ്യ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ ദി​ലി​പ് ശ​ങ്ക​ർ, എ​ഡി​റ്റ​ർ ദീ​പ ഭാ​ട്ടി​യ എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷം ക്ഷ​ണം ല​ഭി​ച്ച മ​റ്റ് ആ​ളു​ക​ൾ.

529 പേ​രെ​യാ​ണ് അ​ക്കാ​ദ​മി ഈ ​വ​ർ​ഷം പു​തി​യ അം​ഗ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ക​മ​ൽ​ഹാ​സ​ൻ, ആ​യു​ഷ്മാ​ൻ ഖു​റാ​ന, പാ​യ​ൽ ക​പാ​ഡി​യ എ​ന്നി​വ​രെ​യാ​ണ് അ​ക്കാ​ദ​മി ക്ഷ​ണി​ച്ച​ത്. എ​ല്ലാ വ​ർ​ഷ​വും ലൊ​സാ​ഞ്ച​ല​സി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന ഓ​സ്ക​ർ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു വോ​ട്ടു ചെ​യ്യാ​നു​ള്ള അ​ർ​ഹ​ത ഈ ​അം​ഗ​ങ്ങ​ൾ ല​ഭി​ക്കും. 

സി​നി​മ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​വ​ര്‍ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​യ്ക്ക് പു​റ​മെ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് പ്രാ​തി​നി​ധ്യം, സ​മ​ത്വം എ​ന്നി​വ​യും അം​ഗ​ത്വ തി​ര​ഞ്ഞെ​ടു​പ്പി​ൽ പ​രി​ഗ​ണി​ക്കും.  തി​ര​ഞ്ഞെ​ടു​പ്പി​ൽ 50% പേ​ർ യു​എ​സി​നു പു​റ​ത്തു​ള്ള 53 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ​മെ​ന്ന് അ​ക്കാ​ദ​മി പ​റ​യു​ന്നു. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 14നാ​ണ് ഓ​സ്ക​ർ ന​ട​ക്കു​ക.

Latest News

Corehub Up